Header Ads Widget

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ??’ – ഗ്രാമീണഭംഗിയിൽ നടി അദിതി രവിയുടെ ഫോട്ടോഷൂട്ട്

2014-ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അദിതി രവി. പിന്നീട് സണ്ണി വെയ്‌ന്റെ അലമാരയിൽ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു അദിതി. പക്ഷേ അദിതിയെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് മോഹൻലാലിൻറെ മകൻ പ്രണവിന്റെ ആദ്യ സിനിമയായ ആദിയിലൂടെയാണ്.
ഇതിനിടയിൽ ചില സിനിമകളിൽ അഭിനയിച്ചെങ്കിലും ഗംഭീര വേഷം ഒന്നുമല്ലായിരുന്നു അദിതിക്ക് ലഭിച്ചത്. എന്നാലും താരത്തിന് ഒരുപാട് ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ.കോഹിനൂർ, ലവകുശ, കുട്ടനാടൻ മാർപ്പാപ്പ, നാം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഉദാഹരണം സുജാതയിൽ ക്ലൈമാക്സ് സീനിൽ മാത്രം വന്ന് കൈയടി നേടിയ താരം അദിതി.
സോഷ്യൽ മീഡിയകളിൽ സജീവമായ ഒരാളാണ് അദിതി. തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുതിയ ഫോട്ടോസ് ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്. തമിഴിൽ ഒരു സിനിമയിൽ അഭിനയിച്ച അദിതി മറ്റൊരു പുതിയ തമിഴ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് ഒരുങ്ങുന്നുണ്ട്. ലോക്ക് ഡൗൺ ആയതിനാൽ പുത്തൻ ഫോട്ടോസ് താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു.
പച്ച ചുരിദാർ ധരിച്ച് അദിതി നടത്തിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. ഗ്രാമീണഭംഗി തോന്നിക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചകിത ഡിസൈൻസാണ് അദിതിയുടെ ഈ മനോഹരമായ ഔട്‍ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആരിഫ് എ.കെ ഫോട്ടോഗ്രഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ??’ എന്ന് ഒരു ആരാധകൻ ഫോടോസിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. നളചരിത കഥയിൽ ദമയന്തിയോ കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ എന്ന വരികളൊക്കെ കമന്റായി ആരാധകർ ഇട്ടിട്ടുണ്ട്. എന്തായാലും മോഡേൺ അല്ലെങ്കിൽ നാടൻ വേഷവും തനിക്ക് ചേരുമെന്ന് തെളിയിക്കുകയാണ് അദിതി.

Post a Comment

0 Comments